SBI Insurance Premium: ഉപയോക്താക്കളുടെ അനുമതിയില്ലാതെ എസ്ബിഐ പണം പിൻവലിക്കുന്നതായി ആരോപണം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരവധി ഉപയോക്താക്കൾ അടുത്തിടെ തങ്ങളുടെ അക്കൗണ്ടിൽ നിന്ന്, അനുമതിയില്ലാതെ ബാങ്ക് പണം ഡിഡക്ട് ചെയ്തതായി സോഷ്യൽ മീഡിയയിൽ അറിയിച്ചിരുന്നു. 'ഇൻഷുറൻസ് പ്രീമിയം' എന്ന നിലയിലാണ് ഇങ്ങനെ പണം എടുത്തിരിക്കുന്നതെന്നാണ് പരാതി. ഇത്തരത്തിൽ, തന്റെ സേവിങ്സ് അക്കൗണ്ടിൽ നിന്ന് 23,451 രൂപ എസ്ബിഐ പിൻവലിച്ചതായും ഒരു ഉപയോക്താവ്, സെപ്തംബർ 1ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചകളിൽ എസിബിഐയുടെ നിരവധി ഉപയോക്താക്കളാണ് ട്വിറ്ററിന്റെ പുതിയ രൂപമായ X പ്ലാറ്റ്ഫോമിലൂടെ ഇത്തരത്തിലുള്ള പരാതികൾ ഉന്നയിച്ചിരിക്കുന്നത്. എന്നാൽ അതേസമയം ഇത്തരം പരാതികളോടെ ബാങ്ക് പ്രതികരിച്ച് രംഗത്തെത്തി. 'ഇൻഷുറൻസ്, മറ്റ് നിക്ഷേപ ഉപകരണങ്ങൾ എന്നിവ തെരഞ്ഞെടുക്കുന്നത് തികച്ചും ഓപ്ഷണലായ വിഷയമാണ്.businessTimesXP MalayalamUpdated: 5 Sept 2023, 12:16 pm