YONO SBI പാസ്വേർഡ്, യൂസർ നെയിം റീസെറ്റ് ചെയ്യാം ! YONO SBI LOGIN PASSWORD
1280 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂരാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ അഥവാ എസ് ബി ഐ. എസ് ബി ഐയുടെ ഓൺലൈൻ സേവനമാണ് YONO SBI. എസ്ബിഐയുടെ ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം ഇന്നത്തെക്കാലത്ത് ബാങ്കിംഗ് എളുപ്പത്തിലാക്കുന്നു. അതേ സമയം ഇന്റർനെറ്റ് ബാങ്കിംഗ് വളരെയധികം സുരക്ഷാ ഫീച്ചറുകളോടെയാണ് വരുന്നത്. എസ് ബി ഐയുടെ ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നതിനായി ബാങ്ക് നിങ്ങൾക്ക് ഒരു യൂസർ ഐഡിയും ലോഗിൻ സമയത്ത് ഉപയോഗിക്കേണ്ട പാസ്വേഡും നൽകും. എന്നാൽ ആദ്യമായിട്ടാണ് നിങ്ങൾ ഇന്റർനെറ്റ് ബാങ്കിംഗിലേക്ക് ലോഗിൻ ചെയ്യുന്നതെങ്കിൽ അവർ നൽകിയ യൂസർ-ഐഡിയും പാസ്വേഡും ഉപയോക്താവ് മാറ്റേണ്ടതുണ്ട്.എന്നാൽ നിങ്ങളുടെ സുരക്ഷയ്ക്കായി മുൻകരുതലെന്ന നിലയിൽ ഇടയ്ക്കിടക്ക് നമ്മുടെ അക്കൗണ്ട് യൂസർ ഐഡിയും പാസ്വേർഡും നൽകേണ്ടതുണ്ട്. സ്മാർട്ട് കാർഡുകൾ, വൺ ടൈം എസ്എംഎസ് പാസ്വേഡ്, ബാങ്ക് നൽകുന്ന ഡിജിറ്റൽ സർട്ടിഫിക്കേഷൻ എന്നിവയുൾപ്പെടെ നൽകും . ഇതിനു കൂടെ നിങ്ങളുടെ യൂസർ ഐഡിയ്ക്കും പാസ്വേർഡിനും പുറമേ മറ്റൊരു ഡോക്യുമെന്റേഷനും ഉപയോഗിക്കാൻ ബാങ്ക് നിർദ്ദേശിക്കാറുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ നിങ്ങൾ ലോഗിൻ പാസ്വേർഡ് മറന്ന് പോയാൽ നിങ്ങൾക്ക് അത് എളുപ്പത്തിൽ മാറ്റാനാകും. ഇത് എളുപ്പത്തിൽ റീസെറ്റ് ചെയ്യാനുള്ള മാർഗം നോക്കാം.