ആധാർ സുരക്ഷിതമാക്കി വയ്ക്കാൻ UIDAI നിർദേശിക്കുന്ന മാർഗങ്ങൾ !
1031 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂരാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. നിലവിൽ രാജ്യത്തെ എല്ലാ സർക്കാർ പദ്ധതികളുടെയും പ്രയോജനം ലഭിക്കാൻ ആധാർ കാർഡ് വേണം. ഒരു ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പോലും ആധാർ കാർഡ് നിർബന്ധമാണ്. ഇത് കൂടാതെ വസ്തു വാങ്ങൽ, ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കൽ, പാസ്പോർട്ടിന് അപേക്ഷ നൽകൽ തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കൊക്കെ ആധാർ കാർഡ് അത്യാവശ്യമാണ്. പറഞ്ഞു വരുമ്പോൾ ആധാർ എന്നത് ഒരു സാധാരണ തിരിച്ചറിയൽ കാർഡിനപ്പുറം ഒരു അത്യാവശ്യ രേഖയായി ഇന്ന് മാറി. സാമ്പത്തിക കാര്യങ്ങൾക്കുൾപ്പെടെ ഉപയോഗിക്കപ്പെടുന്ന ഒരു സുപ്രധാന രേഖയായതു കൊണ്ട് തന്നെ അത് സുരക്ഷിതമാക്കി വയ്ക്കേണ്ടതും പ്രധാനമാണ്. ആധാർ ഉപയോഗിക്കുന്ന നമ്മളിൽ പലർക്കും അറിയാത്ത കാര്യങ്ങളുണ്ട്. അവ പരിചയപ്പെടാം.