മികച്ച ഹൈബ്രിഡ് ഫണ്ടുകളെ എങ്ങനെ കണ്ടെത്താം
വളരെയധികം ഉയർന്ന റിസ്ക് എടുക്കാനുള്ള താത്പര്യമില്ലെങ്കിലും ചെറിയ തോതിൽ ഒരു പരീക്ഷണം നടത്തിയേക്കാമെന്ന് ചിന്തിക്കുന്ന നിക്ഷേപകർക്ക് അനുയോജ്യമായ മ്യൂച്ചൽ ഫണ്ട് വിഭാഗമാണ് ഹൈബ്രിഡ് മ്യൂച്ചൽ ഫണ്ടുകൾ. താരതമ്യേന ഉയർന്ന ആദായം ഇക്വിറ്റി ഫണ്ടുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും നിക്ഷേപത്തിന്മേലുള്ള റിസ്ക് കൂടുതലാണ്. അതുപോലെ ഡെറ്റ് ഫണ്ടുകൾക്ക് സ്ഥിരതയാർന്ന ആദായം നൽകാൻ ശേഷിയുണ്ടെങ്കിലും താഴ്ന്ന നിരക്കിലുള്ള ആദായമാണ് കൈയിലേക്കെത്തുന്നത്. എന്നാൽ ഈ രണ്ട് വിഭാഗത്തിലുള്ള ഫണ്ടുകളുടേയും സ്വഭാവ സവിശേഷതകൾ ഉൾക്കൊള്ളുന്നവയാണ് ഹൈബ്രിഡ് മ്യൂച്ചൽ ഫണ്ടുകൾ.businessTimesXP MalayalamUpdated: 9 May 2023, 11:39 am