മൾട്ടിബാഗർ ഓഹരിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Stock Market Investment | Multibagger Stocks
ദീർഘമായ കാലയളവിൽ നിക്ഷേപത്തിന്റെ അനവധി മടങ്ങ് ആദായം തിരികെ നൽകാൻ ശേഷിയുള്ളവയെയാണ് മൾട്ടിബാഗർ ഓഹരിയെന്ന് വിശേഷിപ്പിക്കുന്നത്. മൾട്ടിബാഗർ നേട്ടം സമ്മാനിക്കാൻ ശേഷിയുള്ള കമ്പനിയുടെ ഓഹരികളെ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാൽ വമ്പൻ ലാഭമാകും നിക്ഷേപകരെ തേടിയെത്തുക. സാമ്പത്തിക ഭദ്രതയും നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾക്കുമൊപ്പം നിക്ഷേപകന് കമ്പനിയിന്മേലുള്ള വിശ്വാസവും കൂടി ചേരുമ്പോഴാണ് മൾട്ടിബാഗർ ആദായം നൽകുന്ന ഒരു സവിശേഷ ഓഹരിയായി അതു മാറുകയുള്ളൂ. ഈയൊരു പശ്ചാത്തലത്തിൽ മൾട്ടിബാഗർ ഓഹരിയുടെ സവിശേഷതകളും എങ്ങനെ അവയെ തിരിച്ചറിയാമെന്നും ശ്രദ്ധിക്കേണ്ട ഘടകങ്ങളുമൊക്കെയാണ് ഇത്തവണ വിശദീകരിക്കുന്നത്.businessTimesXP MalayalamUpdated: 24 Apr 2023, 12:21 pm