എങ്ങനെയാണ് ഫ്യൂച്ചർസ് കോൺട്രാക്ട് പ്രവർത്തിക്കുന്നത്? | Stock Market | F & O Trading
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
പോർട്ട്ഫോളിയോ വൈവിധ്യവത്കരണം നടത്തുന്നതിനും ഉയർന്ന ലാഭം നേടുന്നതിനായുള്ള ട്രേഡുകൾക്ക് വേണ്ടിയും ഡെറിവേറ്റീവ് കോൺട്രാക്ടുകളെ പ്രയോജനപ്പെടുത്താൻ സാധിക്കും. ചിലർ ഓപ്ഷൻ ട്രേഡിങ്ങ് തെരഞ്ഞെടുക്കുമ്പോൾ, മറ്റൊരു കൂട്ടർ ഫ്യൂച്ചർ കോൺട്രാക്ടുകളിലാകും ട്രേഡ് ചെയ്യുക. എന്തായാലും ഡെറിവേറ്റീവ് വിപണിയെ കുറിച്ച് അവഗാഹം നേടിയതിനു ശേഷം മാത്രമേ ഡെറിവേറ്റീവ് വിപണിയിലേക്ക് ഇറങ്ങാവൂ. കാര്യങ്ങൾ വ്യക്തമായി മനസിലാക്കിയെടുത്താൽ, അസറ്റിന്റെ വിലയിലെ ഭാവി നീക്കം കൃത്യമായി അനുമാനിച്ച് ഫ്യൂച്ചർ കോൺട്രാക്ട് ട്രേഡിലൂടെ പലവിധ നേട്ടങ്ങൾ കൊയ്യാനാകും. ഈയൊരു പശ്ചാത്തലത്തിൽ ഫ്യൂച്ചർ കോൺട്രാക്ട് എന്താണെന്നും അതിലെ വിവിധ വിഭാഗങ്ങളെയും ഫ്യൂച്ചർ ട്രേഡിങ്ങിലെ നേട്ടവും കോട്ടവുമൊക്കെയാണ് ഇത്തവണ വിശദീകരിക്കുന്നത്.