Income Tax: ഈ വർഷം ഏറ്റവും കൂടുതൽ നികുതി അടച്ച വ്യക്തിഐടിആർ ഫയലിങ്ങിൽ രാജ്യത്ത ഏറ്റവും കൂടുതൽ വ്യക്തിഗത ആദായ നികുതി അടച്ചത് ആരെന്ന് അറിയാൻ ഏവർക്കും താൽപ്പര്യം ഉണ്ടാകും. ഇവിടെ സാധാരണയായി ഏറ്റവും അധികം ഉയർന്നു കേൾക്കുന്ന പേര് മുകേഷ് അംബാനിയെ പോലുള്ളതാണ്. എന്നാൽ ഇത്തവണ കഥമാറി. 2022- 23 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ആദായ നികുതി അടച്ചത് അംബാനിയോ, ഗൗതം അദാനിയോ , രത്തൻ ടാറ്റയോ ഒന്നുമല്ല. മറിച്ച് വെള്ളിത്തിരയിലെ മിന്നും താരം അക്ഷയ് കുമാറാണ്. ആദായനികുതി വകുപ്പ് നൽകിയ വിവരങ്ങൾ പ്രകാരം, കഴിഞ്ഞ വർഷം അതായത് 2021- 22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ നികുതിദായകനാണ് ഈ ബോളിവുഡ് ഇതിഹാസ താരം. 29.5 കോടി രൂപയാണ് നടൻ നികുതിയിനത്തിൽ അടച്ചത്. വർഷത്തിൽ 486 കോടി രൂപയാണ് തന്റെ വരുമാനമെന്ന് അക്ഷയ്കുമാർ റിട്ടേൺ ഫയലിംഗിൽ വ്യക്തമാക്കിയിട്ടുണ്ട്.