ആവശ്യങ്ങൾക്കനുസരിച്ച് കാർ വാങ്ങാം !
1222 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസ്വന്തമായി ഒരു കാർ ഉണ്ടായിരിക്കണം എന്ന് ആഗ്രഹിക്കുന്നവർ നിരവധിയുണ്ടായിരിക്കും. എന്നാൽ ഒരു പുതിയ കാർ വാങ്ങണോ അതോ ഉപയോഗിച്ച യൂസ്ഡ് കാർ മതിയോ എന്ന സംശയം ഉണ്ടാവുക സ്വാഭാവികമാണ്. ഇവിടെ ചില കാര്യങ്ങൾ പരിഗണിക്കുന്നത് മെച്ചപ്പെട്ട തീരുമാനം എടുക്കാൻ സഹായകമാണ്.വ്യക്തിപരമായും, സാമ്പത്തികമായും ഒരു കാർ വാങ്ങുക എന്നത് വലിയ ഒരു തീരുമാനമാണ്. ഇത്തരത്തിൽ ഒരു തീരുമാനമെടുക്കുമ്പോൾ ബജറ്റ്, ആവശ്യം, ലൈഫ് സ്റ്റൈൽ തുടങ്ങിയ ഘടകങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്. പുതിയ കാർ വാങ്ങാൻ തീരുമാനിച്ചാലും, യൂസ്ഡ് കാർ മതിയെന്നു വെച്ചാലും ഈ തീരുമാനങ്ങൾക്ക് അവയുടേതായ പോസിറ്റീവും, നെഗറ്റീവുമായ വശങ്ങളുണ്ട്.പുതിയ കാറുകൾ ഏറ്റവും ആധുനികമായ ഫീച്ചറുകൾ, സാങ്കേതിക വിദ്യ എന്നിവയോടെയാണ് വരുന്നത്. കൂടാതെ ഇവയ്ക്ക് വാറന്റിയും ഉണ്ടായിരിക്കും. എന്നാൽ യൂസ്ഡ് കാറിനേക്കാൾ ഇവയ്ക്ക് ചിലവ് കൂടുതൽ വരും. പുതിയ കാറുകളെ അപേക്ഷിച്ച് യൂസ്ഡ് കാറുകൾക്ക് ഫീച്ചറുകൾ കുറവായിരിക്കുമെങ്കിലും, ചിലവും താഴ്ന്നു നിൽക്കും. എന്നാൽ ഉപയോഗിച്ച് പഴകിയതിന്റെ പ്രശ്നങ്ങൾ പഴയ വാഹനങ്ങൾക്കുണ്ടായിരിക്കും.