RuPay Smart Key Chain: എടിഎം കാർഡോ ക്രെഡിറ്റ് കാർഡോ കയ്യിൽ വേണ്ട, ഒരു കീ ചെയിൻ മതി പണമിടപാട് നടത്താം
1120 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപണമിടപാടു നടത്താൻ പുതിയ മാർഗവുമായി ഫെഡറൽ ബാങ്ക്. ഇനി യുപിഐക്കും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കും വിട. യുപിഐ അല്ലെങ്കിൽ എടിഎം കാർഡ് അതുമല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഇതിലെതെങ്കിലുമാണ് സാധാരണയായി പണമിടപാട് നടത്താൻ നമ്മൾ ഉപയോഗിക്കാറ്. എന്നാൽ ഇനി മുതൽ ഒരു കീ ചെയിൻ മതിയെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? എന്നാൽ ഇനി പണമിടപാട് നടത്താൻ ഒരു കീചെയിൻ മതി. റുപേ കാർഡ് സ്മാർട്ട് കീ ചെയിനുകൾ വഴിയാണ് പണമിടപാടുകൾ നടത്താൻ സാധിക്കുക. ഫ്ളാഷ് പേ സ്മാർട്ട് കീ ചെയിനിലൂടെ ഒരു ദിവസം ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകളാണ് നടത്താൻ സാധിക്കുക.