ഡെറിവേറ്റീവ്സ് സെറ്റിൽമെന്റ് ഓഹരി വിലയെ സ്വാധീനിക്കുന്നത് എങ്ങനെ? | Stock Market | Trading
ഓരോ മാസത്തിന്റെയും അവസാനത്തെ കുറച്ച് വ്യാപാര ദിനങ്ങളിൽ, ഓഹരി വിപണിയിൽ താരതമ്യേന കൂടുതൽ ചാഞ്ചാട്ടം അനുഭവപ്പെടാറുള്ളതായി ഇതിനകം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. വാർത്താ റിപ്പോർട്ടുകളിൽ ഇത്തരം ചാഞ്ചാട്ടങ്ങൾക്ക് കാരണമായി മിക്കപ്പോഴും പറയാറുള്ളത്, ഡെറിവേറ്റീവ് എക്സ്പയറി എന്നൊക്കെയായിരിക്കും. ഒരുപക്ഷേ ഡെറിവേറ്റീവ് കോൺട്രാക്ടുകളേയും അവയുടെ എക്സ്പയറിയും സെറ്റിൽമെന്റിനേയും കുറിച്ച് കൃത്യമായ ധാരണയില്ലാത്തവർക്ക്, ഇതൊന്നും മനസിലാകണമെന്നില്ല. ഈയൊരു പശ്ചാത്തലത്തിൽ ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ എക്സ്പയറിയെ കുറിച്ചും എങ്ങനെയാണ് ഇത് ഓഹരിയുടെയും സൂചികയുടെയുമൊക്കെ വിലയെ സ്വാധീനിക്കുന്നത് എന്നുമാണ് ഇത്തവണ വിശദീകരിക്കുന്നത്.businessTimesXP MalayalamUpdated: 6 May 2023, 5:42 pm