ഒന്നിലധികം പാൻകാർഡുകൾ കൈവശം വയ്ക്കല്ലേ ! AADHAAR CARD RULES
1113 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഒന്നിലധികം കാർഡുകൾ കൊണ്ടു നടക്കാൻ ഒരു ബാങ്ക് അക്കൗണ്ടോ, എടിഎം കാർഡോ അല്ല പാൻ കാർഡ്. വ്യക്തികൾ, കമ്പനികൾ, മറ്റ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ആദായനികുതി വകുപ്പ് നൽകുന്ന ഒരു സവിശേഷ തിരിച്ചറിയൽ കാർഡാണ് പാൻകാർഡ്. ഒരു പത്തക്ക ആൽഫാന്യൂമെറിക് ഐഡന്റിറ്റിയാണ് പാൻ അല്ലെങ്കിൽ പെർമനന്റ് അക്കൗണ്ട് നമ്പർ. ഒരു തിരിച്ചറിയൽ രേഖയായി പൊതുവേ പരിഗണിക്കപ്പെടുന്ന പാൻ ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്കും, നികുതി സംബന്ധമായ ആവശ്യങ്ങൾക്കും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്.ഉപയോക്താവിന്റെ പേര്, ചിത്രം, ജനത്തീയതി, പാൻ നമ്പർ, പുതിയ കാർഡുകളിൽ മാത്രം ക്യൂആർ കോഡ് തുടങ്ങിയ വിവരങ്ങൾ കാണാനാകും. പാൻ കാർഡ് യുണീക്കാണ്. കൂടാതെ എല്ലാ സാമ്പത്തിക ഇടപാടുകൾക്കും റഫറൻസ് നമ്പറായി ഇത് ഉപയോഗിക്കുന്നു. ഇന്ത്യയിൽ നികുതി വിധേയമായ വരുമാനം നേടുന്ന ഏതൊരാൾക്കും പാൻ കാർഡ് അനിവാര്യമായ ഒരു രേഖയാണ്.