മൊബൈൽ ഫോൺ കളഞ്ഞു പോയാൽ ഈ 5 കാര്യങ്ങൾ മറക്കല്ലേ
ലോകം തന്നെ മൊബൈലിലേക്ക് ഒതുങ്ങുന്ന കാലത്താണ് നാം ഇന്നു ജീവിക്കുന്നത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ മൊബൈൽ ഫോണുകൾ ഉപേയാഗിക്കുന്നു. ജീവിതത്തിന്റെ തന്നെ അവിഭാജ്യ ഘടകമായി മാറിയ ഫോണുകൾ നഷ്ടപ്പെട്ടാൽ എന്തു ചെയ്യണമെന്നു നിങ്ങൾക്കറിയാമോ? വ്യക്തിഗത വിവരങ്ങൾ മുതൽ സാമ്പത്തിക കാര്യങ്ങൾ വരെ ഉൾക്കൊള്ളുന്ന ഫോണുകൾ കൈമോശം വന്നാൽ ഒരു ഉപയോക്താവ് ഉറപ്പായും കടന്നു പോകേണ്ട അഞ്ചു കാര്യങ്ങളുണ്ട്. സിം കാർഡ് ബ്ലോക്ക് ചെയ്യുക, മൊബൈൽ ബാങ്കിംഗ് സേവനങ്ങളിലേക്കുള്ള പ്രവേശനം തടയുക, യു.പി.ഐ പേയ്മെന്റ് പ്രവർത്തനരഹിതമാക്കുക, എല്ലാ മൊബൈൽ വാലറ്റുകളും തടയുക, പരാതിപ്പെടുക എന്നീ പ്രധാനപ്പെട്ട കാര്യങ്ങൾ ശ്രദ്ധിയ്ക്കണം.businessTimesXP MalayalamUpdated: 28 Apr 2023, 11:29 am