Savings Account: ഒന്നിലധികം സേവിങ്സ് അക്കൗണ്ടുകൾ തലവേദനയോ..?
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ഇന്നത്തെ കാലത്ത് ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം നിരവധി നേട്ടങ്ങളും സൗകര്യങ്ങളുമാണ് ഒരു സേവിങ്സ് അക്കൗണ്ട് നിങ്ങൾക്ക് തരുന്നത്. അതുകൊണ്ടു തന്നെ ഒരുവ്യക്തിക്ക് കുറഞ്ഞത് ഒരു അക്കൗണ്ട് എങ്കിലും വേണം എന്നാണ്. ഇനി ഇല്ലാത്തവർ എത്രയും വേഗം ഒരു സേവിങ്സ് അക്കൗണ്ട് തുടങ്ങിക്കോളൂ. കാരണം നമ്മുടെയെല്ലാം പേഴ്സണൽ ഫിനാൻസിൻ്റെ പ്രധാന ഭാഗമാണ് സേവിങ് അക്കൗണ്ട് എന്ന് പറയുന്നത്. നിലവിൽ നമ്മുടെ ബാങ്ക് അക്കൌണ്ടിലേക്കാണല്ലോ ശമ്പളം ക്രെഡിറ്റ് ചെയ്യുന്നത്. ഇതിനു പുറമെ നമ്മുടെ മറ്റു വരുമാനങ്ങളും, ബിൽ പേയ്മെന്റുകളും, ദൈനംദിന ചെലവുകളുമൊക്കെ നിയന്ത്രിക്കുന്നത് ബാങ്ക് അക്കൗണ്ട് വഴിയാണ്. അതുപോലെ വളരെ എളുപ്പത്തിൽ മൊബൈൽ ബാങ്കിങ്, യുപിഐ, ഡെബിറ്റ് കാർഡുകൾ ഇതൊക്കെ വഴി പണമിടപാടുകൾ നടത്താൻ കഴിയുന്നതും ബാങ്ക് അക്കൌണ്ട് ഉള്ളതുകൊണ്ടാണ്.