ഡെറിവേറ്റീവ് കോൺട്രാക്ട് - ഗുണവും മെച്ചവും എന്തൊക്കെ? | Stock Market | F&O Trading
1014 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനിക്ഷേപ രംഗത്തും ധനകാര്യ വിപണിയേയും കുറിച്ചുള്ള അറിവും പരിചയവും തഴക്കവുമൊക്കെ ക്രമേണ കരഗതമാകുമ്പോൾ റിസ്ക് എടുക്കാനുള്ള നിക്ഷേപകരുടെ ശേഷിയും ഉത്സാഹവും വർധിക്കുകയാണ് പതിവ്. ഇതോടെ, ഉയർന്ന ആദായം ലക്ഷ്യമാക്കി, റിസ്ക് അടങ്ങിയിട്ടുള്ള നിക്ഷേപ പദ്ധതികളിലെ അവസരങ്ങളും നിക്ഷേപകർ പരിഗണിക്കും. ഇത്തരത്തിൽ വിപണിയെ സംബന്ധിക്കുന്ന അറിവും അനുഭവജ്ഞാനവും നേടിക്കഴിഞ്ഞാൽ, നിക്ഷേപകരെ ഏറ്റവും പ്രലോഭിപ്പിക്കുന്ന ഇൻവസ്റ്റ്മെന്റ് ടൂളുകളിലൊന്നാണ് ഡെറിവേറ്റീവ്സ്. മുൻ അധ്യായങ്ങളിൽ ഡെറിവേറ്റീവ് വിപണിയെ കുറിച്ച് നൽകിയ ആമുഖങ്ങളുടെ തുടർച്ചയെന്നോണം, ഇന്നത്തെ ഈ വീഡിയോയിൽ, വിവിധതരം ഡെറിവേറ്റീവ് കോൺട്രാക്ടുകളെ സംബന്ധിച്ചും അവ എങ്ങനെ ഉപയോഗപ്പെടുത്താം എന്നുമാണ് വിശദീകരിക്കുന്നത്.