ജിഎസ്ടി; ഇപ്പോഴും തർക്കപരിഹാരത്തിന് സംവിധാനമില്ല
1009 views
business വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂജിഎസ്ടി നിലവിൽ വന്ന് ആറ് വർഷം പിന്നിടുമ്പോഴും തർക്കപരിഹാരത്തിനായി ഒരു സ്ഥിരം സംവിധാനമില്ല. ജി എസ് ടി ട്രൈബ്യൂണൽ സ്ഥാപിക്കും എന്ന് പ്രഖ്യാപിച്ചിട്ടും ട്രൈബ്യൂണൽ നിലവിൽ വരാത്തത് നികുതിദായകർക്ക് ഒട്ടേറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കഴിഞ്ഞ ആറുവഷത്തിനിടേയുള്ള തർക്കങ്ങളും പരാതികളും പരിഹരിക്കാൻ നിലവിൽ ഒരു ഏകീകൃത സംവിധാനം ഇല്ലാത്ത അവസ്ഥ ആണ്. ഡൽഹിയിൽ നടന്ന 50-താമത് ജി എസ് ടി കൗൺസിൽ യോഗത്തിൽ എത്രയും പെട്ടന്ന് ട്രൈബ്യൂണൽ നിലവിൽ കൊണ്ടുവരണമെന്ന നിർദേശം ഉയർന്നിരുന്നു. എന്നാൽ തർക്ക പരിഹാരത്തിന് ഇതുവരെ സംവിധാനമില്ലാത്തതു കൊണ്ട് ചെറുതായി ഒന്നുമല്ല നികുതിദായകർ വലയുന്നത്. അതുപോലെ അഞ്ചു കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ളവർക്കും ഇപ്പോൾ ഇൻവോയിസിങ് നിർബന്ധമാക്കിയിരിക്കുകയാണ്. എന്നാൽ ഇതിന് നിരവധി പ്രശ്നങ്ങളുണ്ടെന്ന് ചെറുകിട വ്യവസായികൾ.