ഇരട്ട നേട്ടത്തിനായി മൾട്ടി അസറ്റ് ഫണ്ടുകളെ പരിഗണിക്കാം | Mutual Funds | Investment
1006 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഓഹരിയിൽ മാത്രമായി നിക്ഷേപിക്കുന്ന ഇക്വിറ്റി ഫണ്ടുകളേക്കാളും ഇക്വിറ്റിയിലും ഫിക്സഡ് ഇൻകം വിഭാഗത്തിലുമായി നിക്ഷേപിക്കുന്ന ഹൈബ്രിഡ് ഫണ്ടുകളേക്കാളും മികച്ച ആദായം നൽകാനുള്ള ശേഷി, മൾട്ടി അസറ്റ് ഫണ്ടുകൾക്കുണ്ട്. ഇതിന് പുറമെ, ഡെറ്റ് ഫണ്ടുകൾക്ക് ബാധകമായ നികുതി ഘടനയിൽ മാറ്റം വരുത്തിയതോടെ, നികുതി ആനുകൂല്യവും റിസ്ക് കുറയ്ക്കാനുള്ള വൈവിധ്യവത്കരണത്തിനും വേണ്ടി, മൾട്ടി അസറ്റ് ഫണ്ടുകൾക്കാണ് നിക്ഷേപകർ ഇപ്പോൾ പരിഗണന കൊടുക്കുന്നത്. ഈയൊരു പശ്ചാത്തലത്തിൽ, കുറഞ്ഞ റിസ്ക് ഘടകങ്ങൾ മാത്രമുള്ളതും നികുതി ആനുകൂല്യം നേടാൻ കഴിയുന്നതുമായ മൾട്ടി അസറ്റ് ഫണ്ടുകളെ കുറിച്ചാണ് ഇത്തവണ വിശദീകരിക്കുന്നത്.