Co-Branded Credit Cards: എന്താണ് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ
1033 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് പലപ്പോഴും കൂടുതൽ നേട്ടം നൽകുന്ന ഒന്നാണ്. വിവിധ ബ്രാൻഡുകൾ, മെർച്ചന്റ്സ് തുടങ്ങിയവരുമായി പങ്കാളിത്തമുള്ള കാർഡുകളാണ് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ. കുറഞ്ഞ പലിശ നിരക്ക്, പ്രൊസസിങ് ഫീസ്, ചിലവഴിക്കലുകളിൽ ഉയർന്ന റിട്ടേൺ തുടങ്ങിയവയെല്ലാം ഇത്തരം കാർഡുകൾ നൽകുന്ന നേട്ടങ്ങളാണ്. റിസർവ് ബാങ്ക് പുറത്തു വിട്ട പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗം വളരെയധികം വർധിച്ചിരിക്കുന്നു. വിപണിയിൽ മത്സരം വർധിക്കുന്ന സാഹചര്യമാണുള്ളത്. പുതിയ ഫീച്ചറുകളോടെ നിരവധി പുതിയ കാർഡുകൾ അവതരിപ്പിക്കപ്പെടുന്നുമുണ്ട്. പുതിയ പല ഓഫറുകളും ഉപഭോക്താക്കളെ ആകർഷിക്കുന്നവയാണ്.