Generation Z: ഭക്ഷ്യ ബിസിനസ് രംഗത്ത് പൊളിച്ചെഴുത്തുകൾ
1070 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഇന്ന് വിപണിയെ ഒരു പരിധിവരെ നിയന്ത്രിക്കുന്നത് ജൻ-സീ ആണെന്ന് പറഞ്ഞാൽ അത് നിഷേധിക്കുക എന്നത് അത്ര എളുപ്പമല്ല. വിപണിയിലിറക്കുന്ന മിക്ക ഉൽപ്പന്നങ്ങളും ജെൻ സിയുടെ ഇഷ്ടങ്ങളെ ആശ്രയിച്ചിരിക്കുന്നതാണ്. ഡ്രസ്സ് , ചെരുപ്പുകൾ , വാച്ച് , എന്തിനേറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ കണ്ടെന്റുകൾ പോലും മിക്കതും ജൻ സീ യുടെ താല്പര്യങ്ങൾക്കനുസരിച്ചുള്ളതാണ്. ഇന്നിപ്പോൾ ജെൻ സിയുടെ താൽപ്പര്യങ്ങൾ കാരണം കുത്തക കമ്പനികൾ പോലും നട്ടംതിരിയുന്ന അവസ്ഥയിൽ ആണ്. ഇപ്പോൾ ഏറ്റവും ഒടുവിലായി വന്ന റിപ്പോർട്ട് പ്രകാരം ജെൻ സിയുടെ ഭക്ഷണ രീതിയിലെ മാറ്റങ്ങൾ വിപണിയെ മാറ്റിമറക്കുകയാണ്. ഇന്ത്യയിലെ ബ്രേക്ക്ഫാസ്റ്റ് ഭക്ഷണ ബിസിനസിൽ പുതിയ തലമുറ വലിയ മാറ്റങ്ങൾ കൊണ്ടു വരുന്നതായിയാണ് റിപ്പോർട്ട്. 'ജനറേഷൻ Z' അഥവാ ജെൻ-സി എന്ന് പൊതുവെ അറിയപ്പെടുന്ന ഇന്നത്തെ പുതു തലമുറയുടെ ഡിമാൻഡിന് അനുസരിച്ച് പല കമ്പനികളും തങ്ങളുടെ ഉല്പന്നങ്ങൾ 'റീ പൊസിഷൻ' ചെയ്തു കഴിഞ്ഞു.