കേന്ദ്ര സർക്കാർ ഇൻഷുറൻസ് പദ്ധതികൾ
പോസ്റ്റ് ഓഫീസ് ചെറുകിട പദ്ധതികൾ മുതൽ പ്രൈവറ്റ് ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾ, മ്യൂച്വൽ ഫണ്ട്, സ്റ്റോക്ക് മാർക്കറ്റ് തുടങ്ങിയ നിക്ഷേപ രീതികളും രാജ്യത്തെ പ്രധാന നിക്ഷേപ മാർഗങ്ങളാണ്. എന്നാൽ നിക്ഷേപകരുടെ ആവശ്യങ്ങളും സാമ്പത്തിക സ്ഥിതിയും സാഹചര്യവും അനുസരിച്ച് തെരഞ്ഞെടുക്കുന്ന മാർഗങ്ങൾ പലതാകാം. സാധാരണക്കാരെ സംബന്ധിച്ച് അവർക്ക് മ്യൂച്വൽ ഫണ്ട് അല്ലെങ്കിൽ സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്നതിന് വലിയ താൽപര്യം ഉണ്ടായിക്കോളണമെന്നില്ല. റിസ്ക് ഫാക്ടർ ആണ് ഇതിനുള്ള പ്രധാന കാരണം. റിസ്ക് കുറഞ്ഞ, എന്നാൽ പരമാവധി ലാഭമുള്ള നിക്ഷേപ മാർഗങ്ങളാകും ഏറെപ്പേരും തെരഞ്ഞെടുക്കുക. ഇൻഷുറൻസ് പദ്ധതികളിൽ പലരും നിക്ഷേപങ്ങൾ നടത്തും.നിക്ഷേപിക്കുന്ന പണം സുരക്ഷിതമാണ് എന്ന ബോധ്യം കൂടി നമുക്ക് വേണം. ഇതിനായി പലരും സർക്കാർ പിന്തുണയുള്ള നിക്ഷേപ മാർഗങ്ങളെ അന്വേഷിക്കാറുണ്ട്. ചെറിയ മുതൽമുടക്ക് നടത്തി മുൻകൂട്ടി കാണാത്ത അപകടങ്ങളിൽ നിന്നും സാമ്പത്തിക പരിരക്ഷ നേടുക എന്നത് സാധാരണക്കാർക്ക് ഏറെ സഹായകമാകുന്നതാണ്. പെട്ടെന്ന് വന്നേക്കാവുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങളിൽ നിന്ന് ഒരു പരിധി വരെ നമ്മെ കൈപിടിച്ചുയർത്തുന്ന പദ്ധതികളാണ് നമുക്കാവശ്യം. ഇത്തരത്തിൽ കേന്ദ്ര സർക്കാർ പിന്തുണയുള്ള രാജ്യത്തെ മൂന്ന് മികച്ച പദ്ധതികളാണ് ഇനിപ്പറയുന്നത്. സാധാരണക്കാർക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുള്ളതും. പ്രധാനമന്ത്രി ജീവൻജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന, അടൽ പെൻഷൻ യോജന എന്നീ പദ്ധതികളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ നോക്കാം.businessTimesXP MalayalamUpdated: 25 May 2023, 12:26 pm