ഓഹരി നിക്ഷേപത്തിന്റെ ബൈബിൾ | Bible of Stock Market Investment
1135 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഓഹരി വിപണി നിക്ഷേപങ്ങളെ സംബന്ധിച്ച് ധാരാളം പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. അവയിൽ ഏറ്റവുമധികം ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ് 'ദി ഇന്റലിജന്റ് ഇൻവെസ്റ്റർ' (The Intelligent Investor). ലോകപ്രശസ്ത നിക്ഷേപകനായ ബഞ്ചമിൻ ഗ്രഹാമാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. ഓഹരി വിപണിയിലെ ദീർഘകാല നിക്ഷേപത്തിനാണ് ദി ഇന്റലിജന്റ് ഇൻവെസ്റ്റർ പ്രാധാന്യം നൽകിയിരിക്കുന്നത്. ഓഹരികളെ ദീർഘകാലാടിസ്ഥാനത്തിൽ നോക്കിക്കാണുക, നഷ്ടത്തിൽ നിന്ന് അകന്നു നിൽക്കുക, കൃത്യമായ റിസ്ക്-റിവാർഡ് അനുപാതം പിന്തുടരുക എന്നീ കാര്യങ്ങൾക്ക് ഈ പുസ്തകം പ്രാധാന്യം നൽകിയിരിക്കുന്നു. ഒരു ബിസിനസ് എന്നതു പോലെയാണ് ഓഹരികളെ സമീപിക്കേണ്ടത്. ഫണ്ടമെന്റൽ അനാലിസിസ്, വിശദമായ പഠനം എന്നിവ വിപണിയിൽ അനിവാര്യമാണെന്നും പുസ്തകം പറയുന്നു. നിക്ഷേപഗുരു വാറൻ ബഫറ്റ് ഈ പുസ്തകത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ് ; 'നിക്ഷേപത്തെക്കുറിച്ച് ഇതുവരെ എഴുതപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച പുസ്തകം' ('Byfar, the best book on investing ever written')