പെന്നി ഓഹരികളുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ഇന്ത്യയിൽ പത്തു രൂപയിൽ താഴെ വിലയുള്ള ഓഹരികളാണ് പെന്നി ഓഹരികൾ എന്ന പേരിൽ അറിയപ്പെടുന്നത്. ഇവയ്ക്ക് നേട്ടങ്ങളും, കോട്ടങ്ങളുമുണ്ട്. കുറഞ്ഞ വിലയിൽ ലഭ്യമാകുന്നു എന്നതാണ് പെന്നി ഓഹരികളെ ഏറ്റവുമധികം ആകർഷകമാക്കുന്ന ഘടകം. ഉയർന്ന നേട്ടം നൽകിയ ചരിത്രമുള്ള പെന്നി ഓഹരികൾ ഇന്ത്യൻ വിപണിയിലുണ്ട്. കുറഞ്ഞ കാലയളവിൽത്തന്നെ വലിയ നേട്ടം നൽകാൻ സാധിക്കുന്നു എന്നത് ഇവയുടെ മറ്റൊരു ആകർഷണമാണ്.പെന്നി ഓഹരികൾക്ക് അവയുടേതായ നെഗറ്റീവ് വശങ്ങളുമുണ്ട്. ഉയർന്ന റിസ്കുള്ളവയാണ് ഇത്തരം ഓഹരികൾ. ഓഹരി വിലയിൽ എളുപ്പത്തിൽ കൃത്രിമം നടത്താൻ സാധിക്കും എന്നതും, കുറഞ്ഞ ലിക്വിഡിറ്റിയും ഇത്തരം ഓഹരികളുടെ ദോഷവശങ്ങളാണ്. ഇക്കാരണങ്ങളാൽ വ്യക്തമായ പഠനങ്ങൾ നടത്തിയതിനു ശേഷം മാത്രം പെന്നി ഓഹരികളിൽ നിക്ഷേപം നടത്താൻ ശ്രദ്ധിക്കേണ്ടതാണ്.