ബാങ്ക് എഫ്ഡി Vs പോസ്റ്റോഫീസ് സ്കീം; ഇപ്പോൾ ഏതാണ് ലാഭകരം?
1050 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂബാങ്കുകൾ ആകർഷകമായ പലിശ നിരക്കുകൾ ഇപ്പോൾ സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്നുണ്ട്. അടുത്തിടെ പോസ്റ്റോഫീസ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സർക്കാരും ഉയർത്തിയിരുന്നു. ഇപ്പോൾ ഏതാണ് ലാഭകരം ബാങ്ക് സ്ഥിരനിക്ഷേപങ്ങൾക്ക് സമാനമായ ടേം ഡെപ്പോസിറ്റുകൾ പോസ്റ്റ് ഓഫീസുകളിലുമുണ്ട്. മറ്റ് ലഘു സമ്പാദ്യ പദ്ധതികളുമുണ്ട്. പോസ്റ്റ് ഓഫീസ് എഫ്ഡികൾ സർക്കാർ പദ്ധതികളാണ്. അതുകൊണ്ട് തന്നെ പലിശ നിരക്കിലെ ചാഞ്ചാട്ടം ബാധിക്കുന്നകാര്യമായി ബാധിക്കുന്നുമില്ല. ബാങ്കുകൾ എഫ്ഡികൾക്ക് വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക് ആർബിഐയുടെ റിപ്പോ നിരക്ക് പരിഷ്കരണങ്ങളെ ആശ്രയിച്ചിരിക്കും. കൂടാതെ, വ്യത്യസ്ത ബാങ്കുകൾ വ്യത്യസ്ത എഫ്ഡി നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ നിശ്ചിത കാലയളവിൽ പോസ്റ്റോഫീസ് പദ്ധതികളുടെ പലിശ നിരക്ക് സ്ഥിരമായിരിക്കും. ഗ്യാരണ്ടീഡ് റിട്ടേൺ ഉറപ്പായതിനാൽ നിക്ഷേപത്തിനുള്ള ഏറ്റവും സുരക്ഷിതമായ ഓപ്ഷനുകളിലൊന്നു കൂടെയാണ്. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ വരുമാനത്തെയോ നിക്ഷേപ തുകയേയോ ബാധിക്കില്ല. ഇപ്പോൾ ബാങ്കിൽ നിക്ഷേപിക്കുന്നതാണോ പോസ്റ്റോഫീസ് പദ്ധതികളിൽ നിക്ഷേപികുന്നതാണോ ലാഭകരം? പോസ്റ്റോഫീസ് പദ്ധതികൾക്കുള്ള നേട്ടങ്ങൾ എന്തൊക്കെയാണ്? ബാങ്ക് പദ്ധതികളിൽ നിന്ന് പോസ്റ്റോഫീസ് പദ്ധതികൾ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നോക്കാം