ഓഹരിയിൽ വാങ്ങുമ്പോഴും വിൽക്കുമ്പോഴുമുള്ള ടെൻഷൻ ഒഴിവാക്കാം; ഒരു സൂത്രപ്പണി ഇതാ
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
വാങ്ങിയ ശേഷം ഓഹരിയുടെ വില താഴേക്ക് പോയാൽ, കുറച്ചുകൂടി കഴിഞ്ഞിട്ട് വാങ്ങിയാൽ മതിയാരുന്നു എന്നും, മറിച്ച് ഓഹരി വാങ്ങിയ ശേഷം വില വർധിക്കുകയാണ് ചെയ്യുന്നതെങ്കിൽ, കൂടുതൽ എണ്ണം ഓഹരികൾ വാങ്ങാമായിരുന്നു എന്ന രീതിയിലുള്ള കുറ്റബോധം മിക്ക നിക്ഷേപകരേയും പിടികൂടാറുണ്ട്. സമാനമായി ഓഹരി വിൽക്കുന്ന സമയത്തും വിലയുടെ മാറ്റത്തിനു അനുസരിച്ചുള്ള മനോവേദനയും വ്യസനവുമൊക്കെ മിക്കവരേയും ബാധിക്കാറുണ്ട്. ഈയൊരു പശ്ചാത്തലത്തിൽ ഓഹരി വാങ്ങുമ്പോഴും വിൽക്കുമ്പോഴും നിക്ഷേപകർക്ക് നേരിടാവുന്ന മനോവേദന എങ്ങനെ ഒഴിവാക്കാമെന്നും റിസ്കിന് ആനുപാതിക ആദായം വർധിപ്പിക്കാനായി എന്തു ചെയ്യാമെന്നും ഒക്കെയാണ് ഇത്തവണ വിശദമാക്കുന്നത്.