ക്രെഡിറ്റ് കാർഡ് ഇഎംഐകൾ കുരുക്കാകുമോ | CREDIT CARD EMI
1021 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനേരത്തെയൊക്കെ സാമ്പത്തികമായി മുന്നോക്കം നിന്നിരുന്ന ആളുകളുടെ കയ്യിൽ മാത്രമാണ് ക്രെഡിറ്റ് കാർഡുകൾ ഉണ്ടായിരുന്നത്. എന്നാലിപ്പോൾ സാമ്പത്തിക ഞെരുക്കമുള്ളവരിലും ഒക്കെ വളരെ സാധാരണമായി ക്രെഡിറ്റ് കാർഡുകൾ ഉണ്ട്. കയ്യിൽ പണമില്ലാത്ത സമയത്ത് ഷോപ്പിംഗിനും മറ്റു പല ആവശ്യങ്ങൾക്കുമായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാവുന്നതാണ്. നിങ്ങൾ ഉപയോഗിച്ച പണം പലിശ കൂട്ടാതെ 30 ദിവസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി എന്നുള്ളതാണ് ഇതിന്റെ പ്രധാന ആകർഷണം. നിങ്ങൾക്ക് അനുവദിച്ച സമയത്തിനു മുൻപ് തന്നെ നിങ്ങളുടെ കുടിശിക തുക അടച്ചു തീർക്കാനാണ് സാമ്പത്തിക വിദഗ്ദർ നിർദേശിക്കുന്നത്.