ഓഹരി തെരഞ്ഞെടുക്കും മുമ്പുള്ള വിശകലനങ്ങൾ | Analysis before selecting a stock
ഒരു ഓഹരി തെരഞ്ഞെടുക്കുന്നതിനു മുമ്പ് ഫണ്ടമെന്റൽ അനാലിസിസ്, ടെക്നിക്കൽ അനാലിസിസ് എന്നിങ്ങനെ രണ്ട് തരം വിശകലനങ്ങളാണ് നടത്താറുള്ളത്. ഒരു ഓഹരിയുടെ അടിസ്ഥാനത്തെപ്പറ്റിയുള്ള വിശകലനമാണ് അടിസ്ഥാനപരമായ വിശകലനം അഥവാ ഫണ്ടമെന്റൽ അനാലിസിസ്. ഇവിടെ കമ്പനിയുടെ പ്രവർത്തനം, വരുമാനം, ലാഭം, മാനേജ്മെന്റിന്റെ കാര്യക്ഷമത, ഭാവി പദ്ധതികൾ, ബിസിനസ് സാദ്ധ്യത തുടങ്ങിയവ വിലയിരുത്തപ്പെടുന്നു. കൂടാതെ ഒരു ഓഹരിയുടെ മാർക്കറ്റ് ക്യാപ്, റിട്ടേൺ ഓൺ ഇൻവെസ്റ്റ്മെന്റ്, പ്രൈസ് ടു ഏണിങ് അനുപാതം തുടങ്ങി നിരവധി കണക്കുകളും പരിഗണിക്കുന്നു.ഓഹരിയുടെ പ്രകടനം ചാർട്ടുകളിലൂടെ മനസ്സിലാക്കുകയാണ് പൊതുവെ സാങ്കേതിക വിശകലനം അഥവാ ടെക്നിക്കൽ അനാലിസിസിൽ ചെയ്യുന്നത്. ഇതിലൂടെ ഭാവിയിലെ സാധ്യതകൾ മനസ്സിലാക്കുന്നു. നിരവധി ടൂളുകൾ ഇതിനായി ഇന്ന് ലഭ്യമാണ്. ഫണ്ടമെന്റൽ - ടെക്നിക്കൽ അനാലിസിസുകൾ ഒരുമിച്ച് ചെയ്ത് ഒരു ഓഹരി തെരഞ്ഞെടുക്കുക എന്നതാണ് പ്രഫഷണൽ സമീപനം.businessTimesXP MalayalamUpdated: 23 May 2023, 3:49 pm