Abdul Jabbar Business Story: ഹോട്ട്പാക്ക് ഗ്ലോബൽ ഗ്രൂപ്പിന്റെ വിജയകഥ
1033 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂആറാമത്തെ വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു. പിന്നീട് കുടുംബത്തെ പട്ടിണിയിൽ നിന്ന് രക്ഷിക്കുന്നതിനായി ചെറിയ ജോലികൾ ചെയ്ത് തുടങ്ങി, ഇന്ന് ദുബായിലെ കോടീശ്വരനായ ഇന്ത്യൻ വ്യവസായികളിൽ ഒരുവൻ, പി ബി അബ്ദുൾ ജബ്ബാർ. ഏറെ ബുദ്ധിമുട്ടുള്ള ഒരു ജീവിതസാഹചര്യത്തിൽ നിന്ന് സ്വന്തം വഴി കണ്ടെത്തുകയെന്നത് അബ്ദുൾ ജബ്ബാറിനെ സംബന്ധിച്ച് അൽപ്പം പ്രയാസമുള്ള കാര്യമായിരുന്നു. എന്നിട്ടും അദ്ദേഹം തന്റേതായ ഒരു വഴി കണ്ടെത്തി. വിജയകരമായ ഒരു ബിസിനസിന് രൂപം നൽകി. ഇന്ന്, 16 രാജ്യങ്ങളിലായി 3,500ലധികം ആളുകൾ ജോലി ചെയ്യുന്ന ഒരു ബിസിനസ്സ് സാമ്രാജ്യമുള്ള ഒരു കോടീശ്വരനാണ് അബ്ദുൾ ജബ്ബാർ. പ്രമുഖ പാക്കേജിംഗ് കമ്പനിയായ ഹോട്ട്പാക്ക് ഗ്ലോബൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറായ അബ്ദുൾ ജബ്ബാർ, ഒരു കാലത്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ടിരുന്ന ഒരു സാധാരണക്കാരൻ.