Actor Madhav Bike Collection: സൂപ്പർ താരത്തിന്റെ ബൈക്ക് കളക്ഷൻതാരങ്ങളുടെ കൈയിലുള്ള ബൈക്ക് കളക്ഷൻ പലപ്പോഴും നമ്മെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. അജിത് , ജോൺ എബ്രഹാം , ഉദയ് ചോപ്ര തുടങ്ങിയവരെല്ലാം ആ പട്ടികയിൽ മുൻ നിരയിലുള്ളവരാണ്. എന്നാൽ ആരാധകരെ തീർത്തും ഇപ്പോൾ അമ്പരപ്പെടുത്തിയിരിക്കുന്നത് നടൻ മാധവൻ ആണ്. താരം തന്റെ ഹൈ-എൻഡ് സൂപ്പർബൈക്കുകളുടെ ഒരു വമ്പൻ കലക്ഷൻ ഒരു വീഡിയോയിലൂടെയാണ് ആരാധകരിലേക്ക് എത്തിച്ചത്. യമഹ വി മാക്സ്, ഇന്ത്യൻ റോഡ്മാസ്റ്റർ, ഹോണ്ട ഗോൾഡ് വിംഗ് 2022, ട്രയംഫ് റോക്കറ്റ് 3 R പോലുള്ള ഇടിവെട്ട് ഐറ്റംസാണ് മാഡിയുടെ കളക്ഷനിലെ പ്രധാനികൾ. സിനിമാ ഫോട്ടോഗ്രാഫർ അരവിന്ദ് കമലനാഥനാണ് ഈ വീഡിയോ ഷൂട്ട് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നടൻ മാധവൻ തന്റെ ഉടമസ്ഥതയിലുള്ള ഓരോ സൂപ്പർബൈക്കും തന്റെ ഗരാജിൽ നിന്നും പുറത്തെടുക്കുന്നതാണ് വീഡിയോയിലുള്ളത്.