പ്രധാന വരുമാന മാർഗം നഷ്ടപ്പെട്ടാൽ എന്തുചെയ്യും ?
1100 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഇന്ത്യയിലും വിദേശത്തുമുള്ള കമ്പനികൾ വൻതോതിലുള്ള പിരിച്ചുവിടൽ പ്രഖ്യാപിക്കുന്ന വാർത്തകൾ എല്ലാ ആഴ്ചയും കൺമുന്നിലൂടെ പോവുകയാണ്. ലക്ഷക്കണക്കിന് ശമ്പളക്കാരായ ജീവനക്കാരെ, മിക്ക കേസുകളിലും മുൻകൂർ അറിയിപ്പ് ഇല്ലാതെ പോലും ചെലവ് വെട്ടിക്കുറയ്ക്കുന്നതിന് പിരിച്ചു വിടുകയാണ് മിക്ക കമ്പനികളും. എന്നാൽ ഇത്തരം സ്ഥാപനങ്ങൾ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കും. എന്നാൽ, ജീവനക്കാരും അവരുടെ കുടുംബവും മാസങ്ങളും വർഷങ്ങളും ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു.സാമ്പത്തിക സാഹചര്യങ്ങളും, കോർപ്പറേറ്റ് പ്രവർത്തനങ്ങളും ആർക്കും കൃത്യമായി പ്രവചിക്കാൻ കഴിയില്ല. എന്നിരുന്നാലും, ഉപജീവന മാർഗത്തിനായി ഒരു വ്യക്തി ഒരു ജോലിയെയോ ബിസിനസ്സിനെയോ മാത്രമാണ് ആശ്രയിക്കുന്നതെങ്കിൽ, വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നത് വിവേകപൂർണ്ണമായ തീരുമാനമാണ്. അതിനാൽ, ഏതെങ്കിലും സാഹചര്യം കാരണം, പ്രധാന വരുമാനം വരുന്നത് നിർത്തലാവുകയാണെങ്കിൽ ഇത്തരം നിക്ഷേപമാർഗങ്ങൾ ബദലായി പ്രവർത്തിക്കും. മികച്ച വരുമാനം കൈവരിക്കാൻ കഴിയുന്ന അഞ്ച് നിക്ഷേപ ആശയങ്ങൾ ഇവയാണ്.