Reliance: അധികമാരും അറിയാത്ത 11 റിലയൻസ് ബ്രാൻഡുകൾ
1096 views
ബിസിനസ് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂറിലയൻസ് ഇൻഡസ്ട്രീസ് ഇന്ന് ഇന്ത്യയിലെ ഒരു വടവൃക്ഷമാണ്. പോർട്ട്ഫോളിയോ അതിവേഗം വിപുലീകരിച്ചു കൊണ്ടിരിക്കുന്ന കമ്പനി കൈവയ്ക്കാത്ത മേഖലകൾ വളരെ കുറവാണ്. ആഗോള ഭീമൻമാരുടെ ഇന്ത്യൻ ബിസിനസുകൾ ഏറ്റെടുത്ത് നടത്തുന്നതിൽ റിലയൻസ് വളരെ മുന്നിലാണ്. എന്നിരുന്നാലും വളർച്ചയ്ക്കൊപ്പം തന്നെ ശത്രുക്കളും വർധിക്കും എന്നുപറയുന്നത് പോലെ ഒളിഞ്ഞും തെളിഞ്ഞും റിലയൻസിനെ കുററ്റപ്പെടുത്തുന്നവരും ഏറെയാണ്. എന്നാൽ അംബനി വിരോധികൾ പോലും അവർ അറിയാതെ ഉപയോഗിക്കുന്ന ബ്രാൻഡുകളിൽ പലതും റിലയൻസിന് കീഴിലുള്ളതാണെന്നതാണ് സത്യം. ഈ ബ്രാൻഡുകൾക്കൊപ്പം റിലയൻസിന്റെ അലങ്കാരങ്ങളില്ല എന്നതാണ് ഇവയെ തിരിച്ചറിയാതെ പോയത്. ഒന്ന് സിവാമേ, ഇന്റിമേറ്റ് വസ്ത്രങ്ങളുടെ ഓൺലൈൻ ഷോപ്പിങ് ആപ് ആണ് സിവാമേ, 2020 ൽ റിലയൻസ് ഈ ബ്രാൻഡിനെ ഏറ്റെടുക്കുകയായിരുന്നു. ഇന്ന് ഇന്ത്യയിലെ ജനങ്ങളുടെ വിശ്വാസ്യത പിടിച്ചുപറ്റാനും ഈ ഷോപ്പിംഗ് ആപിന് സാധിച്ചു.