സമ്പൂര്‍ണ്ണ വാരഫലം: 2023 മെയ് 14 മുതല്‍ മെയ് 20 വരെ
1087 views
ജ്യോതിഷം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമേടക്കൂറില് ജനിച്ചവര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്ര സ്ഥിതിയാണ് കാണുന്നത്. കര്‍മ്മരംഗത്ത് ചില അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടായേക്കും. പുതിയ ഉദ്യോഗം ലഭിച്ചേക്കാം. അതേസമയം സ്വയംസംരംഭകരും, വിദ്യാര്‍ത്ഥികളും കൂടുതല്‍ ജാഗ്രത കാണിക്കേണ്ട സമയമാണ്. ഇടവക്കൂറുകാര്‍ക്ക് ഈ വാരം ഗുണകരമായിരിക്കും. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ ഭവിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യങ്ങളുണ്ടാകും. കുടുംബത്തില്‍ അനുകൂലകരമായ മാറ്റങ്ങളുണ്ടാകും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. മിഥുനക്കൂറുകാര്‍ക്ക് ഈ വാരം ഗുണദോഷ ഫലങ്ങളാണ്. കര്‍മ്മരംഗത്ത് തടസ്സങ്ങളും മന്ദതയുമുണ്ടാകും. സാമ്പത്തിക നഷ്ടങ്ങള്‍ ഭവിച്ചേക്കാം. കൂടുതലും പ്രതികൂല സ്ഥിതികളാണ് ഭവിക്കുന്നത് എന്നതുക്കൊണ്ട് ജാഗ്രതയോടെ നില്‍ക്കണം. കര്‍ക്കടക കൂറുക്കാര്‍ക്ക് ഈ ആഴ്ച പല കാര്യങ്ങളും അല്പം പ്രതികൂലകരമായിരിക്കും. കര്‍മ്മരംഗത്ത് പലവിധ തടസ്സങ്ങളുമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന പുരോഗതി കുറയും. എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധയോടെ തന്നെ പോയില്ലെങ്കില്‍ നഷ്ടങ്ങല്‍ സംഭവിക്കാം. 2023 മെയ് 14, ഞായറാഴ്ച മുതല്‍ മെയ് 20, ശനിയാഴ്ച വരെയുള്ള ഓരോ കൂറുകാരുടെയും സമ്പൂര്‍ണ്ണ വാരഫലം ജ്യോതിഷി ശ്രീ അനില്‍ പെരുന്ന പറയുന്നു.