സമ്പൂര്‍ണ്ണ വാരഫലം: 2023 മെയ് 07 മുതല്‍ മെയ് 13 വരെ
1109 views
ജ്യോതിഷം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമേടക്കൂറില് ജനിച്ച വ്യക്തികള്‍ക്ക് ഈ ആഴ്ച ഗുണകരമായിരിക്കും. തൊഴില്‍ രംഗത്ത് നേട്ടങ്ങളുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും കാര്യങ്ങള്‍ അനുകൂലകരമായി ഭവിക്കും. അവിവാഹിതര്‍ക്ക് വിവാഹാദി കാര്യങ്ങള്‍ക്ക് നല്ല തീരുമാനങ്ങളുണ്ടാകും. ഇടവക്കൂറുകാര്‍ക്ക് ഈ ആഴ്ച അനുകൂലകരമാണ്. തൊഴില്‍പരമായി ഗുണങ്ങള്‍ കാണുന്നു. വിജയങ്ങളുണ്ടാകും. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ ശ്രദ്ധ കാണിക്കണം. പൊതുവേ എല്ലാ കാര്യത്തിലും ഒരു ശ്രദ്ധയുള്ളത് നല്ലതാണ്. മിഥുനക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണകരമായിരിക്കും. തൊഴിലില്‍ നേട്ടങ്ങള്‍ ഭവിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഉയര്‍ച്ചയുണ്ടാകാം. അവിചാരിതമായി അഭിവൃദ്ധി ഭവിക്കും. കര്‍ക്കടക കൂറുക്കാര്‍ക്ക് ഈ ആഴ്ച അത്ര അനുകൂലകരമായിരിക്കില്ല. തൊഴിലില്‍ മന്ദത അനുഭവിക്കും. പല തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും. വിദ്യാര്‍ത്ഥികള്‍ ശ്രദ്ധയോടെ നില്‍ക്കേണ്ട് സമയമാണ്. 2023 മെയ് 07 - ഞായറാഴ്ച മുതല്‍ മെയ് 13 - ശനിയാഴ്ച വരെയുള്ള ഓരോ കൂറുകാരുടെയും സമ്പൂര്‍ണ്ണ വാരഫലം ജ്യോതിഷി ശ്രീ അനില്‍ പെരുന്ന പറയുന്നു.