സമ്പൂര്‍ണ്ണ വാരഫലം: 2023 ഏപ്രില്‍ 30 മുതല്‍ മെയ് 06 വരെ
1091 views
ജ്യോതിഷം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമേടക്കൂറില് ജനിച്ച വ്യക്തികള്‍ക്ക് ഈ ആഴ്ച അനുകൂലമായിരിക്കും. തൊഴില്‍പരമായി പല നേട്ടങ്ങളും ഭവിക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും പല തരത്തിലുള്ള നേട്ടങ്ങളുണ്ടാകും. അപ്രതീക്ഷിതമായി സാമ്പത്തിക ഉയര്‍ച്ചകള്‍ ഭവിക്കും. കര്‍മ്മരംഗത്ത് ഗുണകരമായ മാറ്റങ്ങളുണ്ടാകും. ഇടവക്കൂറുകാര്‍ക്ക് ഈ വാരം ഗുണദോഷ സമമായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍പരമായ ചെറിയ മന്ദതകളും തടസ്സങ്ങളും ഒക്കെ കാണുന്നു. എന്നാല്‍ നിലവിലുള്ള തൊഴിലില്‍ ഉയര്‍ച്ച ഭവിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങളുണ്ടാകും. മിഥുനക്കൂറുകാര്‍ക്ക് ഈ വാരം ഗുണദോഷകരമായിരിക്കും. തൊഴില്‍പരമായി തടസ്സങ്ങള്‍ ഭവിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മന്ദതയുണ്ടാകാം. സാമ്പത്തിക കാര്യങ്ങളില്‍ നല്ല ശ്രദ്ധ വേണം. എല്ലാ കാര്യങ്ങളിലും ജാഗ്രതയുണ്ടായിരിക്കണം. കര്‍ക്കടക കൂറുക്കാര്ക്കും ഈ ആഴ്ച ഗുണകരമായിരിക്കും. തൊഴിലില്‍ പുരോഗതിയും നേട്ടങ്ങളുമുണ്ടാകും. സാമ്പത്തിക പുരോഗതിയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ അനുകൂലകരമായിരിക്കും. പൊതുവേ നല്ല ഫലങ്ങള്‍ അനുഭവിക്കാന്‍ യോഗമുണ്ട്. 2023 ഏപ്രില്‍ 30 - ഞായറാഴ്ച മുതല്‍ മെയ് 06 - ശനിയാഴ്ച വരെയുള്ള ഓരോ കൂറുകാരുടെയും സമ്പൂര്‍ണ്ണ വാരഫലം ജ്യോതിഷി ശ്രീ അനില്‍ പെരുന്ന പറയുന്നു.