2023 ഏപ്രില്‍ 16 മുതല്‍ ഏപ്രില്‍ 22 വരെ
1036 views
ജ്യോതിഷം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമേടക്കൂറില് ജനിച്ച ആളുകള്‍ക്ക് ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. തൊഴില്‍രംഗത്ത് കാലതാമസങ്ങളും തടസ്സങ്ങളും ഒക്കെ കാണുന്നു. സാമ്പത്തികമായ നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ജാഗ്രത നന്ന്. ഇടവക്കൂറുകാര്‍ക്ക് ഈ വാരം അനുകൂല ഫലങ്ങളാണ് കാണുന്നത്. തൊഴില്‍പരമായി നേട്ടങ്ങള്‍ പ്രദാനമാകും. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ വാരം ഗുണകരമാണ്. മിഥുനക്കൂറുകാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമമായിരിക്കും. തൊഴില്‍ മേഖല അത്ര അനുകൂലകരമായിരിക്കില്ല. വിദ്യാര്‍ത്ഥികള്‍ പഠനരംഗത്ത് നല്ല ജാഗ്രത കാണിക്കണം. പണമിടപാടുകളില്‍ വളരെ ശ്രദ്ധ ആവശ്യമാണ്. കര്‍ക്കടക കൂറുക്കാര്ക്കും ഈ വാരം ഗുണദോഷ സമ്മിശ്രമാണ്. കര്‍മ്മരംഗത്ത് തടസ്സങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാകാന് സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളിലും നല്ല ജാഗ്രത പുലര്‍ത്തേണ്ടതാണ്. 2023 ഏപ്രില്‍ 16 - ഞായറാഴ്ച മുതല്‍ ഏപ്രില്‍ 22 - ശനിയാഴ്ച വരെയുള്ള ഓരോ കൂറുകാരുടെയും സമ്പൂര്‍ണ്ണ വാരഫലം ജ്യോതിഷി ശ്രീ അനില്‍ പെരുന്ന പറയുന്നു.