സമ്പൂർണ്ണ വാരഫലം, 2023 സെപ്റ്റംബർ 3 മുതൽ 9 വരെ
ജ്യോതിഷം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
മേടക്കൂറുകാർക്ക് പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ പലതും വന്നുചേരും. തൊഴിൽ രംഗത്ത് അഭിവൃദ്ധിയുണ്ടാകും. ഇടവം രാശിക്ക് സാമ്പത്തിക നേട്ടങ്ങൾ കൈവരും. മിഥുനം രാശിക്കാർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാൻ അവസരം ലഭിക്കും. കർക്കടക കൂറുകാർക്ക് ഈ ആഴ്ച ഗുണങ്ങളും ദോഷങ്ങളും ഇടകലർന്ന സ്ഥിതി കാണുന്നു. ചിങ്ങക്കൂറുകാർക്ക് ഈ ആഴ്ച അനുകൂല ഫലങ്ങൾ ലഭിക്കും. ആഗ്രഹിച്ച ജോലിയിൽ തന്നെ പ്രവേശിക്കാൻ കഴിയും. കന്നി രാശിക്കാർക്ക് ഗുണ ദോഷ സമ്മിശ്രമായ ആഴ്ചയാണ് വിവിധ തൊഴിൽ ചെയ്യുന്നവർക്ക് പ്രതികൂല സാഹചര്യങ്ങൾ കാണുന്നു. തുലാ കൂറിലെ കച്ചവടക്കാർക്കും മറ്റ് ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്കും സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. വൃശ്ചിക രാശിക്ക് ഗുണ ദോഷ സമ്മിശ്രമായ ആഴ്ചയാണിത്. സാമ്പത്തിക ക്ലേശങ്ങൾ ഉണ്ടാകാം. ധനമിടപാടുകളിൽ വളരെ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. ധനുക്കൂറുകാർക്ക് ഗൃഹവാഹനാദി സമ്പത്തുകൾ ലഭിക്കും. ഔദ്യോഗിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അഭിവൃദ്ധി കൈവരുന്നതാണ്. മകരം രാശിക്കാർ നടത്തുന്ന പരിശ്രമങ്ങൾ പലതും ഫലമില്ലാതെ പോകും. ധനനഷ്ടങ്ങൾ വന്നുഭവിക്കും. കുംഭം രാശിക്ക് ഈ ആഴ്ച ഗുണ ദോഷ സമ്മിശ്രമായ ഫലങ്ങളാണ് കാണുന്നത്. മീന കൂറുകാർക്ക് ആഗ്രഹിക്കുന്ന ജോലിയിൽ തന്നെ പ്രവേശിക്കാൻ സാധിക്കും. പുതിയ സംരംഭങ്ങളിൽ ഏർപ്പെടാനും അവസരമുണ്ടാകും2023 സെപ്റ്റംബർ 3 മുതൽ 9 വരെയുള്ള ആഴ്ചയിലെ നിങ്ങളുടെ വാരഫലം വിശദമായി പറയുന്നു ശ്രീ അനിൽ പെരുന്ന. വീഡിയോ കാണാം.