Bajaj Pulsar N150 Price: ഏറ്റവും പുതിയ പൾസർ മോഡൽ അവതരിപ്പിച്ച് ബജാജ്ബജാജ് തങ്ങളുടെ ഏറ്റവും പുതിയ പൾസർ മോഡൽ അവതരിപ്പിച്ചു. ബജാജ് പൾസർ എൻ150 എന്ന പുതിയ മോഡൽ പൾസർ പി150 എന്ന മോട്ടോർസൈക്കിളിന്റെ കൂടുതൽ സ്പോർട്ടിയായ പതിപ്പാണ്. 150 സിസി സെഗ്മെന്റിലേക്കാണ് ബജാജ് പൾസർ എൻ150 പുറത്തിറക്കിയിരിക്കുന്നത്. ആകർഷകമായ ഡിസൈനും സവിശേഷതകളും മൈലേജും ഈ ബൈക്കിനുണ്ട്. ഇന്ത്യൻ വിപണിയിൽ ബൈക്കിന്റെ എക്സ് ഷോറൂം വിലവരുന്നത് 1,17,677 രൂപയാണ്. പൾസർ എൻ160യുമായി സാമ്യതയുള്ള ഡിസൈനാണ് പൾസർ എൻ150 ബൈക്കിലുള്ളത്. പിയേഴ്സിംഗ് കളർ ബ്രേക്കുകൾക്കൊപ്പം കോൺട്രാസ്റ്റ് ഫിനിഷിങ്ങും ഈ മോട്ടോർസൈക്കിളിലുണ്ട്. റേസിംഗ് റെഡ്, മെറ്റാലിക് പേൾ വൈറ്റ്, എബോണി ബ്ലാക്ക് എന്നീ നിറങ്ങളിലാണ് എത്തുന്ന ബൈക്കിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണുള്ളത്. ഫ്യൂവൽ ടാങ്കിനടുത്തായി ഫോൺ ചാർജ് ചെയ്യാൻ സാധിക്കുന്ന യുഎസ്ബി പോർട്ടും കമ്പനി നൽകിയിട്ടുണ്ട്. സ്പീഡോമീറ്ററും ഈ സ്പോർട്സ് ബൈക്കിൽ ബജാജ് നൽകിയിട്ടുണ്ട്.