ടോപ് 50 യിലെത്തി 3 ചിത്രങ്ങൾ | Letter Boxd | Malayalam Movies |
1009 views
സിനിമ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകോവിഡ് ലോക്ക് ഡൗൺ മൂലം സിനിമ വ്യവസായം പ്രതിസന്ധിയിൽ ആയ കാലത്താണ് മലയാള സിനിമകളും ആഗോള സിനിമ പ്രേക്ഷകർ കണ്ടു തുടങ്ങിയത്. ഒടിടി റിലീസ് എന്ന സാധ്യതകൾ കൂടി വന്നതോടെ ലോകത്തിന്റെ ഏതു കോണിൽ ഇരുന്നു ഏത് ചിത്രവും കാണാൻ സാധിക്കും എന്ന അവസ്ഥയിലേക്ക് സിനിമ വ്യവസായം എത്തി. ഇത് മലയാള സിനിമകൾക്കും വലിയ പ്രതീക്ഷയുടെ വാതിലുകളാണ് തുറന്നു നൽകുന്നത്. ആഗോള ട്രെൻഡിങ് ലിസ്റ്റിലേക്ക് മലയാള സിനിമയെ എത്തിക്കാൻ ഇത് സഹായകമാകുന്നുണ്ട്. ഇപ്പോൾ ലെറ്റർ ബോക്സ്ഡ് പുറത്തുവിട്ട പുതിയ ലിസ്റ്റും ഇക്കാര്യം ശരിവെക്കുകയാണ്. വേൾഡ് വൈഡ് സിനിമ പ്രേമികളുടെ സോഷ്യൽ നെറ്റ് വർക്കിംഗ് സർവീസായ ലെറ്റർ ബോക്സ്ഡ് സാധാരണയായി സിനിമകളെ യൂസർ റേറ്റിംഗ് അനുസരിച്ച് തരം തിരിക്കാറുണ്ട്. കൂടുതൽ ജനപ്രീതിയുള്ള ചിത്രങ്ങൾ ഏതൊക്കെയാണ് എന്ന് ഈ ലിസ്റ്റ് നോക്കിയാൽ കൃത്യമായി അറിയാൻ സാധിക്കും. ഇപ്പോൾ ഈ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുകയാണ് ഒരു മലയാള ചിത്രം. നിലപാടുകൾ കൊണ്ടും വ്യത്യസ്തമായ സിനിമ അനുഭവങ്ങൾ കൊണ്ടും മലയാളികളെ ത്രസിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ നടന വിസ്മയം മമ്മൂട്ടി പരകായ പ്രവേശം നടത്തിയ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രമാണ് ഈ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.