Business Idea: തുളസി കൃഷി;90 ദിവസം കൂടുമ്പോൾ 3 ലക്ഷം പോക്കറ്റിലെത്തും
1012 views
രാജ്യത്ത് പൂജാകർമ്മങ്ങൾ തൊട്ട് ആയുർവേദ മരുന്നുകൾക്കുവരെ വൻ ഡിമാൻഡാണുള്ള ഒരു ചെടിയാണ് തുളസി. എന്നാൽ പലരും ഈ അവസരം തിരിച്ചറിയുന്നില്ല. കേരളത്തിലെ കാലാവസ്ഥ തുളസി കൃഷിക്ക് ഏറെ അനുയോജ്യമാണ്. എന്നിരുന്നാൽപോലും കേരളം തുളസിക്കായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നുവെന്നതാണു സത്യം. 20 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂടുള്ള കാലാവസ്ഥയിൽ തുളസി തഴച്ചു വളരും. മഞ്ഞ്, തണുത്ത താപനില എന്നിവയോട് തുളസി സെൻസിറ്റീവ് ആയി പ്രതികരിക്കും. കേരളത്തിലെ കാലാവസ്ഥ ഈ കൃഷിക്ക് അനുയോജ്യമാണെന്നാണു വിലയിരുത്തൽ. അതുപോലെ നല്ല നീർവാർച്ചയുള്ള, നല്ല ജൈവ പദാർത്ഥങ്ങളുള്ള ഫലഭൂയിഷ്ഠമായ മണ്ണാണ് തുളസി കൃഷിക്ക് അനുയോജ്യം. ഏതു തരത്തിലുള്ള മണ്ണിലും വേരൂന്നാൻ തുളസിക്കാകും. ഈർപ്പം നിലനിർത്തുന്ന മണ്ണിൽ തഴച്ചു വളരുമെന്നതു പ്രത്യേകം ഓർക്കുക. മികച്ച ജലസേവന മാർഗങ്ങൾ വഴി ഈർപ്പം നിലനിർത്താവുന്നതാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ മണ്ണും തുലാസാക്കി അനുയോജ്യമാണെന്ന് സാരം. തുളസി തഴച്ചു വളരാൻ ധാരാളം സൂര്യപ്രകാശം ആവശ്യമാണ്. ദിവസവും കുറഞ്ഞത് 6 മുതൽ 8 മണിക്കൂർ വരെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് ഈ കൃഷിക്ക് അനുയോജ്യം.