Biodiesel Plant: ജട്രോഫ വിത്തുകളിൽ നിന്ന് ബയോഡീസൽ!
1030 views
കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ രാജ്യത്ത് ഇന്ധനവില മാറിയിട്ടില്ല. എന്നാൽ പെട്രോൾ, ഡീസൽ വില വർധന ഇന്നും ഇരുതല മൂർച്ഛയുള്ള വാളായി സാധാരണക്കാരെ മുറിവേൽപ്പിക്കുന്നുണ്ട്. പണപ്പെരുപ്പം ആർബിഐ ലക്ഷ്യങ്ങൾക്കു മുകളിൽ തുടരുന്നതും, പൊതു തെരഞ്ഞെടുപ്പ് അടുക്കുന്നതുമാണ് നിലവിൽ ഇന്ധനവില വർധനയെ അകറ്റി നിർത്തുന്നത്. നിലവിലെ സാഹചര്യം മാറിയാൽ ആഗോള വിലയ്ക്ക് അനുസരിച്ച് എണ്ണക്കമ്പനികൾ നിരക്ക് മാറ്റം തുടരുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഇവിടെയാണ് ഒരു കൃഷി ശ്രദ്ധ ആകർഷിക്കുന്നത്. കർഷകർക്ക് ഗണ്യമായ വരുമാനവും, ഇന്ത്യ പോലെ എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങൾക്കു വൻ പ്രതീക്ഷകളും നൽകുന്ന ഡീസൽ പ്ലാന്റ് എന്നറിയപ്പെടുന്ന ജട്രോഫയെ പറ്റിയാണ് പറഞ്ഞുവരുന്നത്. ലോകമെമ്പാടും ജൈവ ഇന്ധനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്ന സമയമാണിത്. കർബൺ പുറന്തള്ളൽ കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് രാജ്യം. ഇതിനായി ഇന്ധനങ്ങളിൽ എഥനോൾ കലർത്തുന്ന തിരക്കിലാണ് ഇന്ത്യ. അതായത് ജൈവ ഇന്ധനങ്ങൾക്കു പ്രധാന്യം വർധിക്കുന്നു. ഇന്ത്യ അദ്ധ്യക്ഷത വഹിച്ച ജി20 ഉച്ചകോടിയും ജൈവ ഇന്ധനങ്ങളുടെ പ്രധാന്യം മുന്നോട്ടുകൊണ്ടുവന്നിരുന്നു.