Central Government: 3000 കോടി കടമെടുക്കാനുള്ള അനുമതി നൽകി കേന്ദ്രം
1002 views
5,000 കോടി രൂപ കടമെടുക്കുന്നതിനുള്ള അനുമതിയാണ് ചോദിച്ചതെങ്കിലും 3,000 കോടിക്കുള്ള അനുമതി മാത്രമാണ് ലഭിച്ചത്. എന്തായാലും സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഏപ്രിൽ മാസത്തെ ശമ്പളവും പെൻഷനും ഇതിനകം നൽകി കഴിഞ്ഞതിനാൽ ഇപ്പോൾ വായ്പ എടുക്കാൻ അനുമതി ലഭിച്ച തുക മേയ് മാസത്തേക്ക് ഉപയോഗിക്കാനാകും. ഇതിലൂടെ മേയ് മാസത്തിൽ നേരിടാവുന്ന പ്രതിസന്ധി ഒഴിവാകുമെന്നും സർക്കാർ വൃത്തങ്ങൾ കണക്കുകൂട്ടുന്നു.