Dearness allowance: സർക്കാർ ജീവനക്കാർക്ക് തമിഴ്നാടിൻെറ കിടിലൻ സമ്മാനം
1011 views
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം ഉയർത്തിയതിന് പിന്നല്ലേ സർക്കാർ ജീവനക്കാർക്ക് തമിഴ്നാടിൻെറ കിടിലൻ സമ്മാനം. സർക്കാർ ജീവനക്കാരുടെ ഡിഎ ഉയർത്തിയിരിക്കുകയാണ് തമിഴ്നാട് സർക്കാർ. തൊട്ടുപിന്നാലെ ആനുകൂല്യങ്ങളുമായി കർണാടകയുമെത്തി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള Dearness അലോവെൻസിൽ വർധന വരുത്തിയത്. 3.75 ശതമാനമാണ് ഡിഎ വർധിപ്പിച്ചത്. പെൻഷൻകാർക്കും ഇതിൻെറ പ്രയോജനം ലഭിക്കും. കർണാടക സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൻ്റെ 38.75 ശതമാനത്തിൽ നിന്ന് 42.5 ശതമാനമായി ഡിഎ ഉയരും.