Gold Price Rise: സ്വർണവില ഇനിയും ഉയരുമെന്ന് വിദഗ്ധർ!
1017 views
നിലവിൽ മാർച്ച് 29ാം തിയ്യതിയാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സ്വർണ്ണവില രേഖപ്പെടുത്തിയത്. പവന് 50,400 രൂപയും, ഗ്രാമിന് 6300 രൂപയുമായിരുന്നു വില. ഈ വർഷം മൂന്ന് തവണ യുഎസ് ഫെഡ് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന വാർത്തയാണ് സ്വർണ്ണ വിലയെ തീ പിടിപ്പിച്ചത്. ഇതോടെ ഈ സാമ്പത്തിക വർഷത്തിന്റെ അവസാനം നേട്ടത്തോടെയാണ് വ്യാപാരം ക്ലോസ് ചെയ്തിരിക്കുന്നത്. വിദഗ്ധരുടെ അഭിപ്രായത്തിൽ അടുത്ത ഏപ്രിൽ 1 മുതൽ തുടങ്ങുന്ന പുതിയ സാമ്പത്തിക വർഷത്തിലും സ്വർണ്ണവില വർധിക്കാനാണ് സാധ്യത.