Small Enterprise: വീട്ടിൽ തന്നെ തുടങ്ങാൻ സാധിക്കുന്ന ഒരു കിടിലൻ ബിസിനസ്
1023 views
വീട്ടിൽ തന്നെ തുടങ്ങാൻ സാധിക്കുന്ന ഒരു കിടിലൻ ബിസിനസ് ആണ് ഉമിക്കരി ബിസിനസ്. ഉമിക്കരി ബിസിനെസിൽ മെയിൻ ഐറ്റം ഉമി തന്നെയാണ്. നമ്മുടെ നാട്ടിൽ ഉമി കിട്ടുക എന്നത് വളരെ എളുപ്പമാണ് അതുകൊണ്ടു തന്നെ ഉമിയുടെ മാർക്കറ്റ് വിലയും ഏതൊരു സാധാരണക്കാരനും താങ്ങാവുന്നതാണ്, പ്രത്യേകിച്ച് ഒരു വീട്ടമാക്കി താങ്ങാവുന്ന വിലയെ ഉമിക്ക് ഉള്ളു. ഒരുകിലോ ഉമിയുടെ ഏകദേശ നിരക്ക് എന്നത് 10 മുതൽ 20 രൂപ വരെയാണ്. അടുത്തതായി വേണ്ടത് ഉപ്പാണ്. ഇതും താങ്ങാവുന്ന വിലയിൽ നമുക്ക് വാങ്ങാവുന്നതാണ്. ഇനി ഉമിക്കരിക്ക് അൽപ്പം കൂടി ഗുണം കൂടുന്നതിനായി കുരുമുളകും ഗ്രാമ്പൂവും. ഇതും മാർക്കറ്റിൽ അത്യാവശ്യം തരക്കേടില്ലാത്ത വിലയിൽ നമുക്ക് ലഭിക്കും. അങ്ങനെ ഈ റോ മെറ്റീരിയൽസ് ഉപയോഗിച്ച് നമ്മുടെ വീട്ടിൽ തന്നെ നമുക്ക് ഉമിക്കരി ഉണ്ടാക്കാം,